പാറശാല: കുലുക്കി സർബത്ത് കച്ചവടക്കാരനെ കാറിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി.നെടുവൻവിള മുക്കുകട ജംഗ്‌ഷനിൽ കുലുക്കി സർബത്ത് വിൽക്കുന്ന ആഷിക്കിനെയാണ് കാറിലെത്തിയ മൂന്നംഗ സംഘം ചേർന്ന് മർദ്ദിച്ചതായി പറയുന്നത്.കടയിൽ ഇരിക്കുകയായിരുന്ന ആഷിക്കിനോട് കാറിലെത്തിയ യുവാക്കൾ ചേർന്ന് തട്ടിക്കയറുകയും,തുടർന്ന് കട അടിച്ചുതകർക്കുകയും ചെയ്തുവെന്നുമാണ് പറയുന്നത്.ആക്രമണം ചെറുക്കാൻ ശ്രമിച്ച ആഷിക്കിനെ അക്രമികൾ ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.ആക്രമണകാരണം വ്യക്തമല്ല. ആക്രമണത്തിൽ മുഖത്തും മുതുകിലും പരിക്കേറ്റ ആഷിക്കിനെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |