
നേമം: റെയിൽവേ ഓവർബ്രിഡ്ജിന്റെ അടിയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് 2.526 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തണ്ടർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന.
തിരുവനന്തപുരം എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ റെയിൽവേ പൊലീസുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ജ്യോതിലാൽ,സിവിൽ എക്‌സൈസ് ഓഫീസർ അമൽരാജ്,പ്രകാശ്,റെയിൽവേ എ.എസ്.ഐമാരായ ജോസ് ജോസഫ്,ലെനിൻ,ഹെഡ് കോൺസ്റ്റബിൾ പ്രസാദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |