
മുടപുരം: മുടപുരം,തെങ്ങുംവിള,ചേമ്പുംമൂല പാടശേഖരങ്ങളിലേക്കുള്ള ജലസേചനത്തിനായി ആശ്രയിക്കുന്ന മുട്ടപ്പലം നാറാങ്ങവട്ടം -മുക്കോണി തോട് വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം ആൽത്തറമൂട് പാലം മുതൽ മുക്കോണി പാലംവരെയുള്ള ഭാഗമാണ് കാടുമൂടിയ നിലയിലുള്ളത്. മുടപുരം,ചേമ്പുംമൂല നെൽപാടങ്ങൾക്ക് നടുവിലൂടെയാണ് മുക്കോണി തോട് കടന്നു പോകുന്നത്. ഇതിന്റെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞദിവസങ്ങളിൽ മുടപുരം തെങ്ങുംവിള പാടശേഖര സമിതിയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു. എന്നാൽ ബാക്കിയുള്ള ഭാഗങ്ങൾ മാലിന്യം നിറഞ്ഞ് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയാണ്. മുമ്പ് പലയിടത്തും സൈഡ്‌വാൾ നിർമ്മിച്ചിരുന്നെങ്കിലും കാലപ്പഴക്കം മൂലം അവ തകർന്നു കിടക്കുകയാണ്. ഇപ്പോൾ ഇതുവഴിയുള്ള കാൽനട യാത്രയും ദുഷ്കരമായ സ്ഥിതിയാണ്. ഈ വിഷയത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |