
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ്, കോടതി വിധി ഇ.ഡി.യുടെ കുറ്റപത്രത്തിലുള്ള ആരോപണങ്ങൾക്ക് സാധൂകരണം നൽകുന്നതാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ പറഞ്ഞു.
കേസിലെ 67-ാം പ്രതിയായ എ.സി. മൊയ്തീൻ എം.എൽ.എയും 70-ാം പ്രതിയായ കെ. രാധാകൃഷ്ണൻ എം.പിയും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കണം. നിയമവ്യവസ്ഥയോട് സി.പി.എമ്മിന് ബഹുമാനമുണ്ടെങ്കിൽ കുറ്റക്കാരോട് രാജിവയ്ക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ.ഹരി എന്നിവരും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |