SignIn
Kerala Kaumudi Online
Sunday, 07 June 2026 6.06 AM IST

രാഷ്ട്രീയം പറഞ്ഞ് അഴിമതി മൂടിവെയ്ക്കാനാവില്ല

photo

തൃശൂർ : കരുവന്നൂരിൽ നടത്തിയ അഴിമതിയെ രാഷ്ട്രീയം പറഞ്ഞ് മൂടിവെയ്ക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്. സി.പി.എം നേതൃത്വം തന്നെയാണ് അന്വേഷണം നടത്തി അഴിമതി കണ്ടെത്തിയത്. ഇഡി അഴിമതിയുടെ അന്വേഷണത്തിലും അത് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള 28 പ്രതികൾക്ക് സമൻസ് അയച്ചിരിക്കുന്നത്. അതിനു നേതൃത്വം നൽകിയവരാണ് കെ.രാധാകൃഷ്ണനും എ.സി. മൊയ്തീനും എം.എം.വർഗീസും. പാർട്ടിയെ എന്തിന് പ്രതി ചേർത്തുവെന്നാണ് ജില്ലാ സെക്രട്ടറി അബ്ദുൾ ഖാദർ ചോദിക്കുന്നത്. അഴിമതിയിൽ നേട്ടം ഉണ്ടാക്കിയതും നടത്തിയതും സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL