SignIn
Kerala Kaumudi Online
Thursday, 11 June 2026 4.41 AM IST

പ്രചരിക്കുന്ന വീഡിയോ വസ്തുതവിരുദ്ധമെന്ന്

photo

കൊടകര: മറ്റത്തൂർ പഞ്ചായത്തിന് കീഴിൽ കോടാലിയിൽ പ്രവർത്തിക്കുന്ന വനിത ജിംനേഷ്യത്തിലേക്ക് കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് വാട്ടർപ്യൂരിഫയർ വാങ്ങിയതിൽ ക്രമക്കേടും അഴിമതിയുമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സി.ബിജു അറിയിച്ചു. രണ്ട് വാട്ടർ പ്യൂരിഫയർ വാങ്ങിയിട്ടില്ല. ഒന്നിന് 54011 രൂപ വിലയെന്നതും തെറ്റാണ്. പരമാവധി വിൽപ്പന വില 15,000 രൂപയുള്ള വാട്ടർപ്യൂരിഫയർ ഒരെണ്ണം മാത്രമാണ് വാങ്ങിയത്. ആകെ 11540 രൂപയാണ് ചെലവഴിച്ചത്. ഓഡിറ്റ് റിപ്പോർട്ടിൽ സംഖ്യ രേഖപ്പെടുത്തിയപ്പോൾ സംഭവിച്ച ക്ലറിക്കൽ പിഴവാണെന്നം കെ.ആർ.ഔസേഫ്, കെ.ആർ.റെനി,പി.എസ്.അംബുജാക്ഷൻ, കെ.ആർ.ശശികുമാർ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL