SignIn
Kerala Kaumudi Online
Thursday, 11 June 2026 4.41 AM IST

സി.എം.ആർ.എൽ ഇടപെടൽ അന്വേഷിക്കണം

photo

തൃശൂർ: മണലൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് പിന്നിൽ സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ സാമ്പത്തിക സ്വാധീനവും ഇടപെടലുകളും ഉണ്ടായിട്ടുണ്ടെന്ന ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ ആവശ്യപ്പെട്ടു. മണ്ഡലത്തിൽ വെറും 126 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശശിധരൻ കർത്തയുടെ അടുത്ത ബന്ധുവായ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത്. ശശിധരൻ കർത്ത വിവിധ സാമുദായിക സംഘടനാ കേന്ദ്രങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ ഗൗരവത്തോടെ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL