
തൃശൂർ: എസ്.എസ്.എഫ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെൻസോറിയം ഇന്ന് ചെറുതുരുത്തിയിൽ ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടി സമസ്ത ജനറൽ സെക്രട്ടറി സുൽത്വാനുൽ ഉലമ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും. ബദ്രുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സി.മുഹമ്മദ് ഫൈസി, താഴപ്ര മൊയ്തീൻകുട്ടി മുസ്‌ലിയാർ, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ഐ.എം.കെ.ഫൈസി കല്ലൂർ, അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |