വാടാനപ്പിള്ളി: തൃത്തല്ലൂർ കമല നെഹ്‌റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ലോകകപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത പ്രതാപൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.കെ. സുരേഷ് കുമാർ, പ്രധാന അദ്ധ്യാപിക സി.ബി. നിഷ, സീനിയർ അദ്ധ്യാപകരായ ഷീന പോൾ, എം.ജി. ഷീജു, പി.പി. ജിഷ, റൈജുപോൾ, കായിക അദ്ധ്യാപകൻ മെറിൻ സി. ചിന്നൻ മാനേജ്‌മെന്റ് പ്രതിനിധി വി.ഡി. സദീപ്, പി.ടി.എ പ്രസിഡന്റ് ഷിർഷാദലി അരയങ്കര എന്നിവർ നേതൃത്വം നൽകി. ഷൂട്ടൗട്ട് വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |