SignIn
Kerala Kaumudi Online
Tuesday, 16 June 2026 6.43 AM IST

സപ്ളൈകോ മാറും കാലാനുസൃതമായി

mall1

 സപ്ളൈകോ സബർബൻ മാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

പിറവം: ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആദ്യ സബർബൻ മാൾ പിറവത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. സപ്ലൈകോയുടെ സംസ്ഥാനത്തെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് ഇത്.

ഭക്ഷ്യവിതരണം ഈടുറ്റതും കാര്യക്ഷമവുമാക്കാൻ സപ്ലൈകോയെ കാലാനുസൃതമായി പരിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാവേലി സ്റ്റോറുകളുടെ നവീകരണത്തിന് സർക്കാർ 11 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ സർക്കാരിന്റെ സജീവസാന്നിദ്ധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ ചെറുക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പൊതുവിപണിയേക്കാൾ കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ നൽകിയത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്.
ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദകരിൽ നിന്ന് ഉപഭോക്താക്കളിലേക്ക് കൂടുതൽ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോയ്ക്ക് കഴിയണം. ഇത്തരം പ്രവർത്തനങ്ങളുടെ ഗുണം ജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സപ്ലൈകോയുടെ പുതിയ ഉത്പന്നമായ ചക്കി ഫ്രഷ് ആട്ടയുടെ വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചു. പിറവം നഗരസഭയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീൻ ഓൺലൈനിലൂടെ നിർവഹിച്ചു.
തോമസ് ചാഴികാടൻ എം.പി., അനൂപ് ജേക്കബ് എം.എൽ.എ., പിറവം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്,.എം.ജെ. ജേക്കബ്, വി.ജെ. പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സുമിത് സുരേന്ദ്രൻ, ജയ സോമൻ, സപ്ളൈകോ മാനേജിംഗ് ഡയറക്‌ടർ അലി അസ്ഗർ പാഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, SUPPLYCO, SUBURBAN MALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360