SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.58 AM IST

യുവാവ് ആറ്റിൽ മരിച്ചനിലയിൽ

nanndu
നന്ദു

കൈപ്പട്ടൂർ: ഉഴുവത്ത് അമ്പലത്തിന് സമീപം അച്ചൻകോവിലാറ്റിൽ യുവാവിന്റെ മൃതദേഹം ഫയർഫോഴ്സ് സ്കൂബ ടീം മുങ്ങിയെടുത്തു. കൊടുമൺ ഐക്കാട് തെക്ക് നന്ദു ഭവനിൽ നന്ദു (30) ആണ് മരിച്ചത്. ഫ്ലിപ്പ്കാർട്ടിന്റെ അടൂർ ഓഫീസിൽ ജോലി ചെയ്തിരുന്ന നന്ദുവിനെ ഒൻപതിന് രാത്രി പത്തര മുതൽ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഉഴുവത്ത് അമ്പലത്തിന് സമീപം ആറ്റിൻകരയിൽ ഇയാളുടെ ബൈക്കും പേഴ്സും കാണപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേശ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. അച്ഛൻ സുരേഷ്, അമ്മ വിശാലക്ഷി. സഹോദരൻ. അനന്ദു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY