
നെയ്യാറ്റിൻകര (തിരുവനന്തപുരം): ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കിയ ശേഷമേ താൻ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ പറഞ്ഞു. നെയ്യാറ്റിൻകര ട്രാൻസ്പോർട്ട് ഡിപ്പോ സുവർണ ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിയദർശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടലാണ്. പദ്ധതിക്കാവശ്യമായ അധികതുക സർക്കാർ കൃത്യമായി കെ.എസ്.ആർ.ടി.സിക്ക് നൽകും. ഓപ്പറേറ്റിംഗ് വിഭാഗത്തിലെ വനിതാജീവനക്കാർക്ക് ആർത്തവദിന അവധി അനുവദിക്കുന്ന വിഷയം പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |