SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.24 AM IST

കക്കൂസ് മാലിന്യം തള്ളുന്നത് പതിവ് വഴിനടക്കാനാകാതെ നാട്ടുകാർ

photo

ചേർത്തല: മണവേലി ഭാഗത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ പ്രതിഷേധവുമായി നാട്ടുകാർ. തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡ് മണവേലി പാലത്തിന് തെക്ക് ഭാഗത്ത് പൊതു വഴിയിലാണ് കക്കൂസ് മാലിന്യം കഴിഞ്ഞ രാത്രി തള്ളിയത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവാണ്. പുനർ നിർമ്മാണം നടക്കുന്ന കാളികുളം–പോറ്റികവല റോഡിലൂടെയാണ് മാലിന്യം നിറച്ച വാഹനം എത്തുന്നത്. ഇവിടെ ആൾ സഞ്ചാരമില്ലാത്തത് ഇക്കൂട്ടർക്ക് തുണയാണ്. പഞ്ചായത്തിൽ ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് മാലിന്യം തള്ളിയത്.

രാത്രിയിൽ പട്രോളിംഗ് വേണം

# പൊലീസിന്റെ രാത്രികാല നിരീക്ഷണം ഇല്ലാത്തതിനെതിരെ പ്രതിഷേധം വ്യാപകമാണ്

# കക്കൂസ് മാലിന്യം തള്ളുന്നവരെ അടിയന്തരമായി പൊലീസ് പിടികൂടണമെന്ന് ഡിവൈ.എഫ്.ഐ മരുത്തോർവട്ടം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു

# പ്രതികളെ പിടികൂടാൻ തയ്യാറായില്ലെങ്കിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് മേഖല പ്രസിഡന്റ് ആർ.രാകേഷ്, സെക്രട്ടറി അജിത്ത് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL