കോട്ടയം: കേരളത്തിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളെ സംബന്ധിച്ച് എം.ജി.യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സൗജന്യ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കും. 15ന് വൈകിട്ട് 7നാണ് ക്ലാസ്. ദൂരദർശൻ കരിയർ പോയിന്റ് അവതാരകൻ രതീഷ് കുമാർ.എസ് വിഷയം അവതരിപ്പിക്കും. കോഴ്സ് ഘടന, ക്രെഡിറ്റ് സിസ്റ്റം, എക്സിറ്റ് ഓപ്ഷനുകൾ എന്നിവയെക്കുറിച്ച് അറിയാൻ താല്പര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും 9495628626 എന്ന നമ്പരിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |