ഉപ്പട: ഞെട്ടിക്കുളം ഹോളി എയ്ഞ്ചൽസ് പബ്ലിക് സ്‌കൂളിൽ എന്റെകൗമുദി പദ്ധതിക്ക് തുടക്കമായി. റോട്ടറി ക്ലബ്ബ് എടക്കരയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്‌കൂൾ പ്രതിനിധിക്ക് റോട്ടറി ക്ലബ് പ്രതിനിധി കിരാതദാസ് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പ്രസാദ്, റോട്ടേറിയൻ സാബു ജോർജ്, സ്‌കൂൾ മാനേജർ ജഗന്നാഥൻ, പ്രിൻസിപ്പൽ ആന്റണി, യുണൈറ്റഡ് ഇന്ത്യ ഇഷ്വറൻസ് മാനേജർ വിപിൻ, കേരളകൗമുദി ഉപ്പട പ്രതിനിധി എൻ.ടി. ജയപ്രകാശ് , കേരളകൗമുദി സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ ചെറിയാൻ മാമൻ, എക്സിക്യൂട്ടീവ് അജി തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |