തൃശൂർ :ജില്ലയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിന് പിന്നാലെ പച്ചക്കറി വിലയും കുതിച്ചുയരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ കിലോഗ്രാമിന് 50 രൂപയിൽ താഴെയായിരുന്ന പച്ചക്കറി വില ഇപ്പോൾ 80 മുതൽ 100 രൂപ വരെയാണ് വിപണിയിലെ വില. ഇഞ്ചിക്ക് കിലോയ്ക്ക് 170 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമെത്തി. ഏതാനും ദിവസം മുമ്പ് നൂറു രൂപയിൽ താഴെയായിരുന്ന ഇഞ്ചി വിലയാണ് ഇപ്പോൾ കുതിച്ചുയർന്നത്. കാരറ്റ്, ബീൻസ്, കയ്പക്ക, തക്കാളി ഉൾപ്പടെയുള്ളവയ്ക്ക് വില വർദ്ധിച്ചു. എന്നാൽ ഉരുളൻ, സവാള, മത്തൻ, എളവൻ, വെള്ളരി എന്നിവയ്ക്കെല്ലാം അമ്പത് രൂപയിൽ താഴെയാണ് വില. സ്‌കൂളുകൾ തുറന്നതോടെ വീടുകളിലും ഹോസ്റ്റലുകളിലും പച്ചക്കറി ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. ഇതും വിലവർദ്ധനവിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു. ഇന്ധനവില വർദ്ധനവും കുത്തനെയുള്ള വിലകയറ്റത്തിന് കാരണമായിട്ടുണ്ട്. പലചരക്ക് വിപണിയിലും വിലവർദ്ധനവ് ജനത്തെ ദുരിതത്തിലാക്കുന്നുണ്ട്. ഇറച്ചികോഴി വിലയും 150 ന് മുകളിലാണ്.
ഇന്ധന വില വർദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും മൂലം
ഹോട്ടൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. ചായയ്ക്ക് 10 രൂപ മുതൽ 15 രൂപ വരെയാണ് വില. എണ്ണക്കടികൾക്കും വില വർദ്ധിപ്പിച്ചു. പാചക വാതക വില കൂടിയതോടെ പിടിച്ചു നിൽക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് ഹോട്ടലുടമകൾ പറയുന്നു.
ചില്ലറ വിൽപ്പന വില
കാരറ്റ് - 80
പയർ - 60
ബിറ്റ് റൂട്ട്-
വെണ്ടക്ക - 50
കയ്പക്ക- 50
ഇഞ്ചി - 170
മുരിങ്ങക്ക -100
വഴുതനങ്ങ- 60
വെളുത്തുള്ളി- 250
ബീൻസ് - 100
കാബേജ് - 50
തക്കാളി - 60
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |