തൃശൂർ: ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ ഇത്തവണയും 20 ശതമാനത്തിന്റെ വർദ്ധനവ് വരുത്തിയെങ്കിലും, അപേക്ഷകരുടെ എണ്ണം നിലവിലുള്ള ആകെ സീറ്റുകളേക്കാൾ ഉയർന്നതായി റിപ്പോർട്ട്. ജില്ലയിൽ ആകെയുണ്ടായിരുന്നത് 38321 പ്ലസ് വൺ സീറ്റുകളാണ്. അപേക്ഷിച്ചതാകട്ടെ 38567 പേരും. കഴിഞ്ഞ തവണത്തേതിനു സമാനമായി 20 ശതമാനം സീറ്റുകളാണ് ഇത്തവണ വർദ്ധിപ്പിച്ചത്. ഇതോടെയാണ് ജില്ലയിലെ ആകെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 38321 ആയത്. കഴിഞ്ഞ തവണ 33,000മായിരുന്നു ആകെ സീറ്റുകൾ. എസ്.എസ്.എൽ.സി വിജയിച്ച 35219ഉം സി.ബി.എസ്.ഇ വിജയിച്ച 2368ഉം ഐ.സി.എസ്.ഇക്കാരായ 250 പേരും അപേക്ഷകരിലുണ്ട്. മറ്റു ജില്ലകളിൽ നിന്ന് അപേക്ഷിച്ചവർ 3271 പേരും മറ്റുള്ളവർ 730 ആണ്. കഴിഞ്ഞ തവണ അപേക്ഷിച്ചതിലും കൂടുതലാണ് ഇത്തവണത്തേ അപേക്ഷകരെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ആദ്യ അലോട്‌മെന്റിൽ തന്നെ ഇത്രയും അപേക്ഷകർ ഉണ്ടെങ്കിലും മറ്റ് ജില്ലകളിലേക്ക് മാറ്റവും മറ്റ് കോഴ്‌സുകളിലേക്കുള്ള ചേക്കേറ്റവുമെല്ലാമായി അപേക്ഷകരിൽ തന്നെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നും അതോടെ സീറ്റ് പ്രശ്‌നം ഇല്ലാതെ പ്ലസ് വൺ പ്രവേശനം പൂർത്തീകരിക്കപ്പെടുമെന്നും ജില്ലാ വിദ്യാഭ്യാസ വിഭാഗം വ്യക്തമാക്കുന്നു.
സീറ്റ് വർദ്ധന
ഇത്തവണ സർക്കാർ വിഭാഗത്തിൽ 219 ബാച്ചുകൾക്കായി 10950 സീറ്റുകൾക്കൊപ്പം 200 അഡീഷണൽ സീറ്റുകളും 2230 മാർജിനൽ സീറ്റുകളും ഉൾപ്പെടെ 13380 സീറ്റുകളാണുള്ളത്. എയ്ഡഡ് വിഭാഗത്തിൽ 16650 സീറ്റിനൊപ്പം 3330 മാർജിനൽ സീറ്റുകളടക്കം 19980 സീറ്റുകളുണ്ട്.
അൺ എയ്ഡഡ് വിഭാഗത്തിൽ 94 ബാച്ചുകളിലായി 4700ഉം സ്‌പെഷ്യൽ സ്‌കൂളുകളിലെ രണ്ട് ബാച്ചുകളിലുമായി 72 സീറ്റുകളും റെസിഡൻഷ്യൽ സ്‌കൂളുകളിൽ രണ്ട് ബാച്ചുകളിലായി 89 സീറ്റുകളുമുണ്ട്. ടെക്‌നിക്കൽ സ്‌കൂളിൽ രണ്ടു ബാച്ചുകളിലായി നൂറ് സീറ്റുകളുമാണുള്ളത്.
എല്ലാ വിഭാഗം സ്‌കൂളുകൾക്കുമായി ആകെയുള്ള 653 ബാച്ചുകളിലായാണ് 38321 സീറ്റുകളുള്ളത്. മുൻപുണ്ടായിരുന്ന 32,561 സീറ്റുകൾക്കൊപ്പം 200 അഡീഷണൽ സീറ്റുകളും 5560 മാർജിനൽ സീറ്റുകളും കൂടി ഇത്തവണ കൂട്ടിച്ചേർക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |