SignIn
Kerala Kaumudi Online
Sunday, 07 June 2026 5.47 PM IST

തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 8500 രൂപ; ഡൽഹിയിൽ പുതിയ വാഗ്ദാനവുമായി കോൺഗ്രസ്

READ ENGLISH VERSION
sachin-pilot

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ഡൽഹിയിലെ വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ യുവാക്കൾക്ക് മാസം 8,500 രൂപ വീതം നൽകുമെന്ന് കോൺഗ്രസ്. 'യുവ ഉഡാൻ യോജന' പദ്ധതി പ്രകാരം ഒരുവർഷത്തേക്കായിരിക്കും സാമ്പത്തിക സഹായം നൽകുന്നതെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

'ഫെബ്രുവരി അഞ്ചിന് ഡൽഹിയിലെ ജനങ്ങൾ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുകയാണ്. ഈ അവസരത്തിൽ ഡൽഹിയിലെ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ പുതിയ ഗ്യാരണ്ടികൾ അവതരിപ്പിക്കുകയാണ്. വിദ്യാസമ്പന്നരായ, തൊഴിരഹിതരായ യുവാക്കൾക്ക് ഒരുവർഷത്തേയ്ക്ക് മാസം 8,500 വീതം നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഇതൊരു സാമ്പത്തിക സഹായം മാത്രമല്ല. പരിശീലനം ലഭിച്ചിട്ടുള്ള മേഖലയിൽതന്നെ അവരെ ഉൾകൊളളിക്കാൻ ഞങ്ങൾ ശ്രമിക്കും'- സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

പ്യാരി ദീദീ യോജനയ്ക്ക് കീഴിൽ യോഗ്യരായ വനിതകൾക്ക് മാസം 2,500 രൂപയുടെ ധനസഹായം, ജീവൻ രക്ഷാ യോജനയിലൂടെ ഡൽഹി നിവാസികൾക്ക് 25 ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് കവറേജ് എന്നിവ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസ് മൂന്നാമത്തെ ഗ്യാരണ്ടിയും പ്രഖ്യാപിച്ചിരിക്കുന്നത്.പ്രകടന പത്രിക ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും, ക്ഷേമ പദ്ധതികളിലും സാമ്പത്തിക പ്രോത്സാഹനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഞ്ച് ഗ്യാരണ്ടികൾ പാർട്ടി വാഗ്ദാനം ചെയ്യുമെന്നാണ് വിവരം.

2015ലെയും 2020ലെയും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 67 സീറ്റുകളും 62 സീറ്റുകളും നേടിയാണ് ആം ആദ്‌മി പാർട്ടി വിജയിച്ചത്. ബിജെപി മൂന്ന് സീറ്റുകളും എട്ട് സീറ്റുകളും നേടിയപ്പോൾ കോൺഗ്രസ് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI ASSEMBLY POLLS, SACHIN PILOT, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360