SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.41 PM IST

കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു,​ ഏഴുവയസുകാരന് ദാരുണാന്ത്യം

-electrocuted-

ബംഗളൂരു: കനത്ത മഴയെത്തുടർന്ന് റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഏഴ് വയസുകാരൻ മരിച്ചു. സയ്യിദ് റഹ്മാൻ എന്ന കുട്ടിയാണ് മരിച്ചത്. മതപരമായ ചടങ്ങുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു അപകടം ഉണ്ടായത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയം അപ്രതീക്ഷിതമായി വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നടന്നുപോകുന്നതിനിടെ കുട്ടി വൈദ്യുത കമ്പിയിൽ തട്ടി തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ കുട്ടിയെ വലിച്ചുമാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സയ്യിദ് റഹ്മാനോടൊപ്പം ഉണ്ടായിരുന്ന ഇമ്രാൻ, ജാബി, സയ്യിദ് എന്നീ മൂന്ന് കുട്ടികൾ അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTROCUTED, KARNATAKANEWS, BOY DIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360