SignIn
Kerala Kaumudi Online
Saturday, 06 June 2026 1.29 AM IST

മുൻ കാമുകിയെ ഓഫീസിലെത്തി യുവാവ് കുത്തിക്കൊന്നു,​ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചു

thel-

മൊഹാലി: ഓഫീസിൽ ജോലി ചെയ്തു കൊണ്ടിരുന്ന മുൻകാമുകിയെ യുവാവ് സഹപ്രവർത്തകർ നോക്കി നിൽക്കെ കുത്തിക്കൊന്നു. പഞ്ചാബിലെ മൊഹാലിയിൽ സ്വകാര്യ കമ്പനിയുടെ ഓഫീസിലാണ് സംഭവം. 29കാരിയെയാണ് സഹപ്രവർത്തകനും മുൻകാമുകനുമായ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ അക്രമം തടയാൻ ശ്രമിച്ചെങ്കിലും അവരെയെല്ലാം കത്തികാട്ടി ഭീശഷണിപ്പെടുത്തിയാണ് യുവാവ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേൽം പ്രതി സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു.

ജൂൺ നാലിന് വൈകിട്ടാണ് ദാരുണമായ സംഭവം നടന്നത്. ഡിംപിൾ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഹർവീന്ദർ മാൻ ഡിംപിളിനെ തുടർച്ചയായി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരെയും സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി അതിനോടകം മരണപ്പെട്ടിരുന്നു. യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹർവീന്ദറും ഡിംപിളും പട്യാല സ്വദേശികളാണ്. മൊഹാലിയിലെ ഓഫീസിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ഓഫീസിലെ ഷിഫ്ട് മാറുന്ന സമയത്തായിരുന്നു യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. അതിനാൽ രണ്ട് മൂന്ന് ജീവനക്കാർ മാത്രമേ ആ സമയം അവിടെ ഉണ്ടായിരുന്നുള്ളൂ. കൊലപാതക ദൃശ്യങ്ങൾ ഓഫീസിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360