SignIn
Kerala Kaumudi Online
Monday, 18 May 2026 9.02 PM IST

നിയമവിരുദ്ധമായി മാലിന്യം തള്ളാൻ വളർത്തുനായയ്‌ക്ക് പരിശീലനം; കനത്ത പിഴ ചുമത്തി പൊലീസ്

dog

റോം: സുരക്ഷാ ക്യാമറകളുടെ കണ്ണ് വെട്ടിച്ച് മാലിന്യം നിക്ഷേപിക്കാനായി വളർത്തുനായയ്‌ക്ക് പരിശീലനം നൽകിയ ഉടമയ്‌ക്ക് പിഴ ചുമത്തി പൊലീസ്. ഇറ്റലിയിലെ സിസിലിയയിലാണ് സംഭവം. ഒരു ചെറിയ നായ മാലിന്യം നിറച്ച ബാഗ് കടിച്ചെടുത്ത് തെരുവിൽ നിക്ഷേപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കാറ്റാനിയ മുനിസിപ്പൽ പൊലീസ് പുറത്തുവിട്ടു.

സമാനമായ രീതിയിൽ നായ മാലിന്യം നിക്ഷേപിക്കുന്നതായുള്ള ഒന്നിൽകൂടുതൽ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതിനുപിന്നിൽ അസ്വാഭാവികതയുണ്ടെന്ന് അധികാരികൾ സംശയിച്ചത്. നേരിട്ട് മാലിന്യം നിക്ഷേപിച്ചാൽ സുരക്ഷാ കാമറകളുടെ കണ്ണിൽപ്പെടുമെന്ന് അറിയുന്നതാനാലാണ് അതിനായി നായയ്‌ക്ക് പരിശീലനം നൽകിയതെന്ന് അധികാരികൾ പറയുന്നു.

വീടുതോറുമുള്ള മാലിന്യ ശേഖരണം ആരംഭിച്ചതിനുശേഷം കാറ്റാനിയയിൽ നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത് വർദ്ധിച്ചിരിക്കുകയാണ്. വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത വസ്തുക്കൾ ശേഖരിക്കുന്ന രീതിയാണ് ഇവിടെ ആരംഭിച്ചത്. അങ്ങനെയാകുമ്പോൾ മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കേണ്ടി വരുന്നു. ഇതിനായി ബുദ്ധിമുട്ടാൻ തയ്യാറല്ലാത്തതിനാലാണ് ആളുകൾ രാത്രികാലങ്ങളിൽ നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത്. ഇത് നിയന്ത്രിക്കുന്നതിനായാണ് അധികാരികൾ സുരക്ഷാകാമറകൾ സ്ഥാപിച്ചത്. നിയമം ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കുന്നതിനൊപ്പം ക്രിമിനൽ വകുപ്പുകൾ ചുമത്തുകയും ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, WASTE, MANAGEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360