SignIn
Kerala Kaumudi Online
Monday, 18 May 2026 8.52 PM IST

എൻജിൻ തകരാർ; ഹൈവേയിൽ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്, വാഹനങ്ങളിൽ ഇടിച്ച് അപകടം

plane-crash

വാഷിംഗ്ടൺ: എൻജിൻ തകരാറിനെത്തുടർന്ന് റോഡിലിറക്കിയ വിമാനം വാഹനങ്ങളിലിടിച്ച് അപകടം. നിയന്ത്രണം നഷ്ടമായ വിമാനം റോഡിലുണ്ടായിരുന്ന ഒന്നിലധികം വാഹനങ്ങളുമായിട്ടാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:10ഓടെ ജോർജിയയിലെ ഗെയിൻസ് വില്ലിലായിരുന്നു സംഭവം. ഗെയിൻസ് വില്ലിലെ ലീ ഗിൽമർ മെമ്മോറിയൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനത്തിന് എൻജിൻ തകരാർ സംഭവിച്ചത്.

വിമാനത്താവളത്തിലേക്ക് തിരിച്ചു പറക്കാൻ ആവശ്യത്തിന് ഇന്ധനം ഇല്ലാത്തതിനാൽ പൈലറ്റ് തിരക്കേറിയ റോഡിലേക്ക് ലാൻഡ് ചെയ്യുകയായിരുന്നു. ഹോക്കർ ബീച്ച്ക്രാഫ്റ്റ് ബിഇ36 എന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ ലാൻഡ് ചെയ്ത ഉടനെ വിമാനത്തിന്റെ വലതുചിറക് ഒരു വാഹനത്തിൽ തട്ടി. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ ഇന്ധന ടാങ്ക് ഇളകി തെറിക്കുകയും തൊട്ടടുത്തുള്ള കാറിന്റെ ഉള്ളിലേക്ക് വീഴുകയും ചെയ്തു.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വലിയൊരു ദുരന്തമാണ് പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത്. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (എഫ്എഎ) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേ‌ഫ്റ്റി ബോർഡും (എൻടിഎസ്ബി) ചേർന്ന് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, PLANECRASH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360