ആലപ്പുഴ: ജില്ലാതലത്തിൽ മികച്ച മത്സ്യകർഷകരെ തിരഞ്ഞെടുക്കുന്നതിനായി 'മത്സ്യകർഷക അവാർഡ് 2026'-ലേക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ഓരുജല കർഷകൻ, ശുദ്ധജല കർഷകൻ, ചെമ്മീൻ കർഷകൻ, തദ്ദേശസ്വയംഭരണ സ്ഥാപനം, നൂതന മത്സ്യകൃഷി നടപ്പാക്കുന്ന കർഷകൻ, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കർഷകൻ, പിന്നാമ്പുറ കുളങ്ങളിലെ മത്സ്യവിത്തുൽപ്പാദന യൂണിറ്റ് കർഷകൻ, അലങ്കാര മൽസ്യ കർഷകൻ, സ്റ്റാർട്ട് അപ്പ്, മത്സ് കർഷക സഹകരണ സ്ഥാപനങ്ങൾ, നൂതന അക്വാകൾച്ചർ യൂണിറ്റ് എന്നീ വിഭാഗങ്ങളിലാണ് പുരസ്ക്കാരങ്ങൾ. അപേക്ഷ ഫോം ഫിഷറീസ് ജില്ലാ ഓഫീസിൽ നിന്നും മത്സ്യഭവനുകളിൽ നിന്നും ലഭിക്കും. 12ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ നൽകണം. ഫോൺ: 0477-2252814, 0477-2251103.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |