SignIn
Kerala Kaumudi Online
Thursday, 11 June 2026 4.39 AM IST

ബ്രി‌ഡ്‌ജ് പദ്ധതിയുമായി സ്റ്റാർട്ടപ്പ് മിഷൻ

ksusm

കൊച്ചി: സ്റ്റാർട്ടപ്പുകളിലേക്ക് 50 കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള കോർപ്പറേറ്റുകളെയും എം.എസ്.എം.ഇകളെയും ആകർഷിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് റവല്യൂഷൻ ത്രൂ ഇന്നൊവേഷൻ ഡിജിറ്റൽ ഗ്രോത്ത് ആൻഡ് എന്റർപ്രൈസ് (ബ്രിഡ്ജ് ) പദ്ധതി ആരംഭിക്കുന്നു.

ബിസിനസ് മേഖലകളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. മൂന്ന് വർഷത്തിനുള്ളിൽ 500ലധികം എം.എസ്.എം. ഇ-സ്റ്റാർട്ടപ്പ് പങ്കാളിത്തങ്ങൾ, നൂറിലധികം സാങ്കേതികവിദ്യ സ്വീകരിക്കൽ, സാങ്കേതിക സ്റ്റാർട്ടപ്പുകളിലേക്ക് 250 കോടിയിലധികം രൂപയുടെ നിക്ഷേപം എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, STARTUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL