SignIn
Kerala Kaumudi Online
Thursday, 11 June 2026 4.39 AM IST

മന്ത്രിയുടെ പ്രസ്‌താവന സ്വാഗതാർഹം

d

കൊച്ചി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ പ്രസ്താവന മുല്ലപ്പെരിയാർ ഏകോപന സമിതി സ്വാഗതം ചെയ്‌തു. തമിഴ്‌നാടുമായുള്ള അഭിപ്രായ സമന്വയത്തിലൂടെ പുതിയ അണക്കെട്ടെന്ന ലക്ഷ്യം പ്രായോഗികമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. പ്രമുഖ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണം. സാറ്റലൈറ്റ് സാങ്കേതികവിദ്യകൾ, ജിയോളജിക്കൽ സർവേകൾ എന്നിവയുടെ സഹകരണത്തോടെ പഠനവും ശാസ്ത്രീയ പരിശോധനയും നടത്താൻ സർക്കാർ മുൻകൈയെടുക്കണം. കേരളത്തിന്റെ സുരക്ഷയും തമിഴ്‌നാടിന്റെ ജലാവകാശവും ഉറപ്പാക്കുന്നതിന് ശാശ്വതപരിഹാരം കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഏകോപനസമിതി ജനറൽ കോ-ഓർഡിനേറ്റർ സാബുജോസ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, MULLAPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL