
ആലുവ: ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം 13, 14 തിയതികളിൽ അങ്കമാലി കൺവെൻഷൻ സെന്ററിൽ നടക്കും. 13ന് രാവിലെ 10ന് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.എ. റസാഖ്, അഡ്വ. പ്രേംകമ്മത്ത്, അബ്ദുൽ ഗഫൂർ തലപ്പള്ളി എന്നിവർ ക്ലാസെടുക്കും.
14ന് ഫോറത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസ് മേച്ചേരി, ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കാദർ കണ്ണേഴ്ത്ത്, ട്രഷറർ അഡ്വ. വി.എ. റസാഖ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഇസ്മായിൽ ഖാൻ, അഡ്വ. ആയിഷ റഹ്മാൻ, അഡ്വ. മിനി എലിസബത്ത് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |