
തൃപ്പൂണിത്തുറ: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ 1996-ലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗുകൾ, നോട്ട്ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ എന്നിവയാണ് നൽകിയത്.ആറു വർഷത്തിലേറെയായി തുടരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സഹപാഠി അനിൽ പി. സ്കറിയയുടെ ചികിത്സയ്ക്കായി രൂപം കൊണ്ട കൂട്ടായ്മ പിന്നീട് നന്മയുടെ പ്രവർത്തനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇത്തവണ സഹപാഠിയായ സിന്ധു വി.കെ. പ്രത്യേക സംഭാവനയായി പഠനോപകരണങ്ങൾ കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |