തൊടുപുഴ: പൊലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കരിങ്കുന്നം കുഴിമറ്റത്ത് വാടക വീട്ടിൽ നിന്ന് മാരക ലഹരിയായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. തൊടുപുഴ മുതലിയാർമഠം കുഴിമറ്റത്ത് ശ്രീകുമാറിനെയാണ് (45) കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കിൽ നിന്ന് 5.610 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. വാടക വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കരിങ്കുന്നം എസ്.എച്ച്.ഒ മഹേഷ് പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എസ്.ഐമാരായ പി.ജി. രാജേഷ്, അരുൺ സി. ഗോവിന്ദ്, എ.എസ്.ഐമാരായ കെ.പി. അനിൽ, മജീഷ്, എസ്.പി.ഒ ശ്യാം, സി.പി.ഒമാരായ സുനീഷ്, അഞ്ജന എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |