ഇടുക്കി: വേൾഡ് കപ്പ് ആവേശം വാനോളം ഉയർത്താൻ താരങ്ങളുടെയും ടീമിന്റെയും കൂറ്റൻ കട്ടൗട്ടുകൾ വെക്കുമ്പോൾ കരുതൽ വേണമെന്ന മുന്നറിയിപ്പുമായി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്. ജില്ലയിലെ വിവിധ ഇടങ്ങളിൽ വലിയ കട്ടൗട്ടുകളും ഫ്ളക്സ് ബോർഡുകളും സ്ഥാപിക്കുന്നതായി ശ്രദ്ധയിൽപ്പട്ടിട്ടുണ്ടെന്നും വൈദ്യുതി പോസ്റ്റുകളിലോ ട്രാൻസ്‌ഫോർമർ ഫെൻസിങ്ങുകളിലോ വൈദ്യുതി ലൈനുകളോട് ചേർന്നോ ഇത്തരം ബോർഡുകൾ സ്ഥാപിക്കരുതെന്നും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ പറഞ്ഞു. ബോർഡുകൾ കൊണ്ടു പോവുകയോ സ്ഥാപിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ സമീപത്തുളള ലൈനുകളിൽ മുട്ടാതിരിക്കാൻ അതീവ ശ്രദ്ധപുലർത്തണമെന്നും വൈദ്യുത അപകടങ്ങൾ ഒഴിവാക്കണമെന്നും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |