SignIn
Kerala Kaumudi Online
Saturday, 13 June 2026 5.20 PM IST

എഡു ലീഡ് പരിശീലനം

edu
'എഡു ലീഡ്' പരിശീലന പരിപാടി പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'എഡു ലീഡ്' പരിശീലന പരിപാടി പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനും വാർഡ് മെമ്പറുമായ മുഹമ്മദ് സജീദ് അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി കെ. സിമ്മി, മാനേജർ ദിനേശൻ മഠത്തിൽ, എം.പി.ടി.എ പ്രസിഡന്റ് ഒ.കെ ആബിദ, ജയരാജ് എടത്തട്ട, അമൃത ചന്ദ്ര എന്നിവർ സംസാരിച്ചു. കൗൺസിലറും ട്രെയിനറും ടീച്ചർമെന്ററുമായ ഡോ. സി.പി അഷ്റഫ് നേതൃത്വം നൽകിയ സെഷനിൽ അദ്ധ്യാപക നേതൃത്വത്തിന്റെ പ്രാധാന്യം, പ്രചോദനാത്മക അദ്ധ്യാപനം, വിദ്യാർത്ഥികേന്ദ്രീകൃത പഠനരീതികൾ തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിച്ചു. പങ്കെടുത്തവരുടെ പ്രായോഗിക പ്രവർത്തനങ്ങളും സംവാദങ്ങളും അനുഭവം പങ്കിടലുകളും പരിപാടിയെ സജീവമാക്കി. ഹെഡ്മാസ്റ്റർ എം.പി. വിനോദൻ സ്വാഗതവും കെ. ഉമ്മു കുൽസു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL