SignIn
Kerala Kaumudi Online
Saturday, 13 June 2026 5.19 PM IST

പെരുമ്പാമ്പിന്റെ കടിയേറ്റ് യുവാവിന് പരിക്ക്

കുളത്തൂപ്പുഴ: പെരുമ്പാമ്പിന്റെ കടിയേറ്റ് യുവാവിന് പരിക്ക്. കുളത്തൂപ്പുഴ നെടുവണ്ണൂർക്കടവ് പൂമ്പാറ സ്വദേശി മോഹനനാണ് (58) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കുളത്തൂപ്പുഴയ്ക്ക് സമീപമായിരുന്നു മോഹനന് പാമ്പിന്റെ കടിയേറ്റത്. വീട്ടിലേക്ക് നടന്നുപോകവേ റോഡിൽ കിടന്നിരുന്ന പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് തെന്മല ആർ.ആർ.ടി ടീം എത്തി പാമ്പിനെ പിടികൂടുകയും പരിക്കേറ്റ മോഹനനെ കുളത്തൂപ്പുഴ ഗവ. ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL