SignIn
Kerala Kaumudi Online
Sunday, 07 June 2026 6.04 AM IST

കേര പദ്ധതി : കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്

kera

കോട്ടയം: ചെറുകിട കർഷകരെയും, കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉത്പന്നങ്ങളെ ദേശീയ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമാവുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടീവ് അലയൻസ് സ്‌കീമിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഇത് സംബന്ധിച്ച് കർഷ കൂട്ടായ്മകൾക്കുള്ള ബോധവത്ക്കരണ പരിപാടി ജില്ലാ കൃഷി ഓഫീസർ സി.ജോസ് ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ഫ്ലോറൽ പാലസിൽ നടന്ന ചടങ്ങിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷ മറിയ സിറിയക് മുഖ്യപ്രഭാഷണം നടത്തി. കേര കോട്ടയം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് മാനേജർ ഡോ.എം.നിതീഷ് ബാബു പദ്ധതി വിശദീകരിച്ചു. വിവിധ കർഷക കമ്പനികളെ പ്രതിനിധീകരിച്ച് ടോം ജേക്കബ്, സണ്ണി എബ്രഹാം എന്നിവർ പങ്കെടുത്തു. കേര പ്രോജക്ട് കൺസൾട്ടന്റ് ജിഷ്ണു സുരേഷ് പോർട്ടൽ പരിചയപ്പെടുത്തി. പ്രോജക്ട് കൺസൾട്ടന്റ് ബി.ബിബിൻ നന്ദി പറഞ്ഞു.

രണ്ടുകോടി രൂപ വരെ ഗ്രാന്റ്

മാനദണ്ഡങ്ങൾക്കനുസൃതമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കർഷക കമ്പനികളാണ് അവരുടെ ഉത്പന്നങ്ങൾ വാങ്ങിക്കാൻ പ്രാപ്തിയുള്ള അഗ്രി ബിസിനസ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടീവ് അലയൻസിന്റെ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടുകോടി രൂപ വരെ ഗ്രാന്റായി ഓരോ അലയൻസിനും അനുവദിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL