SignIn
Kerala Kaumudi Online
Sunday, 07 June 2026 6.04 AM IST

പരിസ്ഥിതി ദിനാഘോഷം

en

വൈക്കം : മറവന്തുരുത്ത് ഗവ. യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. കുട്ടികൾക്കായി പോസ്റ്ററിംഗ് മത്സരം, പരിസ്ഥിതി ദിന ക്വിസ്, എന്നിവയും സ്‌പെഷ്യൽ അസംബ്ലിയും പരിസ്ഥിതി ദിന പ്രതിജ്ഞയും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. ഫെഡറൽ ബാങ്ക് കുലശേഖരമംഗലം ശാഖയും തൈകൾ നൽകി. ചടങ്ങുകൾക്ക് ഹെഡ്മാസ്റ്റർ സി.പി.പ്രമോദ്, പി.ടി.എ പ്രസിഡന്റ് അഡ്വ. പി.ആർ പ്രമോദ്, അദ്ധ്യാപകരായ ബോബി ജോസ്, അരുണിമ ബലരാമൻ, ആതിര ശശികുമാർ, സൗമ്യ സദാനന്ദൻ, എം.പി.ടി.എ പ്രസിഡന്റ് സൗദാ നവാസ്, സ്‌കൂൾ വാഹന ഡ്രൈവർമാരായ വിജയൻ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL