
കോട്ടയം: പ്രകൃതി സംരക്ഷണം നമ്മോടും വരും തലമുറയോടുള്ള ഉത്തരവാദിത്വമാണെന്ന് മന്ത്രി അഡ്വ.മോൻസ് ജോസഫ്. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. സുനിൽ പെരുമാനൂർ, സജി ഒ.എ, ടോമി കുരുവിള, ഡോ. റോസമ്മ സോണി,തോമസ് പുതുശ്ശേരി, ടി.സി റോയി, ബിൻസി സെബാസ്റ്റ്യൻ, ലൗലി ജോർജ്ജ്, ഫാ. ജെഫിൻ ഒഴുങ്ങാലിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |