
ഏറ്റുമാനൂർ : ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ വീട്ടമ്മമാർക്കായി വിഭാവനം ചെയ്ത 'എന്റെ അടുക്കളത്തോട്ടം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി വിത്തുകളും തൈകളും പൊലീസ് ഉദ്യോഗസ്ഥ ജ്യോതി കൃഷ്ണകുമാറിന് നൽകി ഏറ്റുമാനൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ മേരിക്കുട്ടി ജോസഫ് നിർവഹിച്ചു. വൃക്ഷത്തൈനടീലിന്റെയും വിതരണത്തിന്റെയും ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം സനിൽ ജോസഫ് നിർവഹിച്ചു. ആദ്യവൃക്ഷത്തൈ സോണിയാ വി.നായർ ഏറ്റുവാങ്ങി.ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല രീതിയിൽ അടുക്കളത്തോട്ടം തയ്യാറാക്കുന്ന വീട്ടമ്മമാർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |