SignIn
Kerala Kaumudi Online
Sunday, 07 June 2026 6.02 AM IST

പരിസ്ഥിതി സൗഹൃദ വികസനം വേണം

en

ചങ്ങനാശ്ശേരി : പ്രകൃതിയെ തകർക്കാതെയുള്ള വികസന പ്രവർത്തനങ്ങളായിരിക്കണം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവേ ണ്ടതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ വി.ജെ.ലാലി പറഞ്ഞു. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞക്കുറ്റി പിഴുതുകളഞ്ഞ കുഴികളിൽ വൃക്ഷത്തൈ നട്ടുള്ള പരിസ്ഥിതി ദിനചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സൈന തോമസ്, സഹഹരണ ബാങ്ക് വൈസ് പ്രസിഡന്റ് ഷിനോ ഓലിക്കര, കൃഷ്ണൻ നായർ, ലിറ്റിൽ മേരി മാത്യു,ദേവസ്യാച്ചൻ പുന്നമൂട്ടിൽ,തങ്കച്ചൻ ഇളവുമ്മൂട്ടിൽ,ജോയ് പാറക്കൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL