SignIn
Kerala Kaumudi Online
Sunday, 07 June 2026 6.04 AM IST

ബന്ദിത്തൈകൾ വിതരണം ചെയ്തു

kg-raju

വൈക്കം : സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും വൈക്കം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഉദയനാപുരം പഞ്ചായത്തിൽ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ബന്ദി കൃഷിക്കാവശ്യമായ തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആർ.സിദ്ധാർത്ഥ് പദ്ധതി വിശദീകരിച്ചു. ജനപ്രതിധികളായ നൗഫൽ പി.എസ്, രഞ്ജനാ സുനിൽ, കെ.ദീപേഷ് , ജസീനാ ഷാജുദീൻ, വി.ബിൻസ്, ഗീതാ ഷാജി, സൗമ്യാ സനീഷ്, ആജിഷ ഉദയകുമാർ , സുമേഷ് കൊല്ലേരി, തുടങ്ങിയവർ പ്രസംഗിച്ചു. ഓണക്കാലത്ത് പഞ്ചായത്തിലെ വീടുകൾക്കാവശ്യമായ ബന്ദിപ്പൂക്കൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL