SignIn
Kerala Kaumudi Online
Thursday, 11 June 2026 4.39 AM IST

ഗവർണറുമായി കൂടിക്കാഴ്ച നടത്തി എം.ജി വി.സി

governer

കോട്ടയം : എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദശിച്ചു. വൈസ് ചാൻസലറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

സർവകലാശാലയുടെ അക്കാഡദമികവും ഭരണപരവുമായ നിലവാരം കൂടുതൽ ശക്തിപ്പെടുത്താനും ഉന്നത നിലവാരം ഉയർത്തിപ്പിടിക്കാനും ചാൻസലർ കൂടിയായ ഗവർണർ നിർദ്ദേശം നൽകി. സർവകലാശാലയുടെ ഭാവി വികസനത്തിനായുള്ള തന്റെ കാഴ്ചപ്പാടുകളും മുൻഗണനകളും പ്രൊഫ. മാവൂത് പങ്കുവച്ചു. സർവകലാശാലയുടെ പ്രധാന ക്യാമ്പസിൽ പുതിയ സ്‌കൂളുകൾ, ഡിപ്പാർട്ടുമെന്റുകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിച്ച് വിദ്യാർത്ഥികളുടെ പ്രവേശന അനുപാതം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വൈസ് ചാൻസലർ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL