
ചങ്ങനാശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ 12-ാം വാർഷികം ആഘോഷിച്ചു. തുടർച്ചയായി 4399 ദിവസം പിന്നിടുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കുറിച്ചിയിലെ ആഘോഷം കോട്ടയം ഈസ്റ്റ് ജില്ലാ സെക്രട്ടറി ബി ആർ മഞ്ജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഏരിയാ പ്രസിഡന്റ് കെ.കെ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വിനീഷ് വിജയനാഥ്, ബിജു മങ്ങാട്ടുമഠം, സുമേഷ് സുധാകരൻ, ടി.സി ലക്ഷ്മണൻ, പി.ആർ ബാബു, ബിജു സോമൻ, പ്രജിത ആർ.നായർ, കെ.ആർ സന്തോഷ്, പി.കെ ശശി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |