SignIn
Kerala Kaumudi Online
Saturday, 13 June 2026 7.52 AM IST

എം.എൽ.എമാർക്ക് സ്വീകരണം നൽകി

mla
കെ .എസ്.എസ്. പി.എ. യോഗത്തിൽ പൂഞ്ഞാർ എം. എൽ.എ അഡ്വ എം. ജെ. സെബാറ്റിയൻ സംസാരിക്കുന്നു കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫറോണി കെ.ബേബി പി . എൻ. ദാമോദരൻ പിള്ള. അഡ്വ.പി.എ ഷെമീർ സി. എം. മുഹസദ് ഫൈസി പ്രകാശ്പുളിക്കൻ അഡ്വ അഭിലാഷ് ചന്ദ്രൻ സമീപം

കാഞ്ഞിരപ്പള്ളി: എം.എൽ.എമാരായ അഡ്വ. എം.ജെ. സെബാസ്റ്റ്യനും പ്രൊഫ.റോണി കെ ബേബിക്കും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി, ചിറക്കടവ് യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. യൂണിറ്റ് പ്രസിഡന്റ് സി.എം. മുഹമ്മദ് ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജെ.ആന്റണി മുഖ്യപ്രഭാഷണം നടത്തി. മുഖ്യരക്ഷാധികാരി പി.എൻ. ദാമോദരൻ പിള്ള എം.എൽ.എമാർക്ക് ഉപഹാരം സമർപ്പിച്ചു. വി.ആർ.മോഹനൻ പിള്ള,ജോസഫ് മാത്യു, ജില്ലാ പഞ്ചായത്തംഗം അഡ്വ. അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് പുളിക്കൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വൈസ് പ്രസിഡന്റ് അഡ്വ.സുനിൽ തേനമ്മാക്കൽ, സംസ്ഥാന കമ്മിറ്റി അംഗം എ.ജെ.ജോർജ്, അബ്ദുൽ ഫത്താക്ക്, ചിറക്കടവ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ സേവ്യർ മൂലകുന്ന്, ജി.പ്രവീൺകുമാർ, പി.പി.സഫറുള്ളഖാൻ, പി.സി.റോസമ്മ, ആലീസ്‌കുട്ടി ജോസഫ്, എം.എസ്.സജികുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL