SignIn
Kerala Kaumudi Online
Saturday, 13 June 2026 7.51 AM IST

വിലക്കയറ്റത്തിൽ വലഞ്ഞ് മരിയസദനം,​ സുമനസുകളേ സഹായിക്കണേ

kobtvlukka

പാലാ: വിലക്കയറ്റത്തിൽ വലഞ്ഞ് പാവങ്ങളുടെ അത്താണിയായ പാലാ മരിയസദനം. ഭക്ഷണത്തിനും മരുന്നിനുമുള്ള ചിലവ് വൻതോതിൽ വർദ്ധിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ് മരിയസദനത്തിന്റെ നായകൻ സന്തോഷ് ജോസഫും സഹപ്രവർത്തകരും. സുമനസ്സുകളുടെ കാരുണ്യം ഉണ്ടായാലേ ഇനി മരിയസദനത്തിൽ അടുപ്പ് പുകയൂ എന്ന സ്ഥിതിയാണ്.

1998 മുതൽ പ്രവർത്തിച്ചുവരുന്ന മരിയസദനം ഭവനരഹിതരായ മാനസിക രോഗബാധിതർ, ഉപേക്ഷിക്കപ്പെട്ട വയോജനങ്ങൾ, കിടപ്പുരോഗികൾ, പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാരുടെ മക്കൾ തുടങ്ങി സമൂഹത്തിന്റെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് അഭയവും പുനരധിവാസവും നൽകിവരികയാണ്. ഔദ്യോഗികമായി 300 പേർക്ക് മാത്രമാണ് അംഗീകാരമുള്ളതെങ്കിലും, മരിയസദനത്തിൽ മാത്രം 450ലധികം പേരാണ് താമസിക്കുന്നത്. ഹോം എഗൈൻ, തലചായ്ക്കാൻ ഒരിടം തുടങ്ങിയ പദ്ധതികളിലെ ആളുകൾ കൂടി ഉൾപ്പെടുമ്പോൾ എണ്ണം 550ലധികമാകും.

ഇവരിൽ പലർക്കും മാനസികാരോഗ്യ ചികിത്സയ്‌ക്കൊപ്പം ഗുരുതരമായ ശാരീരിക അസുഖങ്ങൾക്കും തുടർചികിത്സ ആവശ്യമാണ്. ഭക്ഷണം, മരുന്ന്, ചികിത്സ എന്നിവയ്ക്കായി പ്രതിദിനം രണ്ടുലക്ഷത്തിൽപരം രൂപാ ആവശ്യമുണ്ട്. കഴിഞ്ഞ ഒന്നരമാസമായി സാമ്പത്തിക ഞെരുക്കം കാരണം വിവിധ മെഡിക്കൽ സ്റ്റോറുകളിലും പലചരക്ക് കടകളിലും ലക്ഷക്കണക്കിന് രൂപയുടെ കടക്കാരായിരിക്കുകയാണ് മരിയസദനം. ഇതിന് പുറമെ രോഗികളെയും മാനസിക വെല്ലുവിളികൾ നേരിടുന്നവരെയും നോക്കുന്നതിനായി ഇരുപതിൽപരം ജീവനക്കാരുണ്ട്. ഇവർക്ക് കൊടുക്കുന്ന നിസ്സാരമായ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഇത്രയും നാൾ മരിയസദനം പിടിച്ചുനിന്നത് ലോകമെമ്പാടുമുള്ള കാരുണ്യമതികളായ മലയാളികളുടെ ഉദാരമനസ്‌കതകൊണ്ട് മാത്രമാണ്.

എന്നാൽ കഴിഞ്ഞ ഒന്നരമാസമായി സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. തങ്ങളാലാവുന്ന തുകയോ ഭക്ഷണമോ വസ്ത്രമോ മരുന്നോ മരിയസദനിൽ എത്തിച്ചുകൊടുത്താൽ അത് വലിയ സഹായമാകുമെന്ന് മരയസദനം ഭരവാഹകൾ പറയുന്നു. മരിയസദനം സന്തോഷ് ജോസഫിന്റെ ഫോൺ: 9961404568.

എല്ലാവർക്കുമുള്ള ഭക്ഷണം പോലും എത്തിച്ചുകൊടുക്കാൻ ആവാത്ത അവസ്ഥയാണ്. ഇങ്ങനെ മുന്നോട്ടുപോയാൽ ഗുരുതര പ്രതിസന്ധിയുണ്ടാകും. ജാതിമത ഭേദമന്യെ പാവപ്പെട്ട ആളുകളുടെ ഏക ആശ്രയമായ മരിയസദനത്തെ സഹായിക്കാൻ നല്ലവരായ എല്ലാവർക്കും ബാദ്ധ്യതയുണ്ട്.

സന്തോഷ് ജോസഫ്

മരിയസദനം


ഫോട്ടോ അടിക്കുറിപ്പ്

മരിയസദനിലെ അന്തേവാസികൾക്ക് മരിയസദനം സന്തോഷും ഭാര്യ മിനിയും ജീവനക്കാരും ചേർന്ന് ഭക്ഷണം വിളമ്പുന്നു.

മരിയസദനിലെ അന്തേവാസികൾ ഡയറക്ടർ സന്തോഷ് ജോസഫിനും ഭാര്യ മിനി സന്തോഷിനുമൊപ്പം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL