പൊൻകുന്നം: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭൂരഹിത പുനരധിവാസപദ്ധതി, ഭവനനിർമാണം എന്നീ പദ്ധതികൾ ലൈഫ്മിഷനിൽ നിന്ന് മാറ്റണമെന്ന് സി.എസ്.ഡി.എസ് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പകരം ബന്ധപ്പെട്ട വകുപ്പുകൾ വഴി ഗ്രാമസഭയുടെ ഗുണഭോക്തൃപട്ടിക പ്രകാരം നടപ്പാക്കണം. പത്തുവർഷമായി തുക വർധിപ്പിച്ചിട്ടില്ലെന്നും ഇക്കാര്യം പരിഗണിക്കണമെന്നും മുഴുവൻ പദ്ധതികളും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് ബിജു വഴിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അനീഷ് ചാക്കോ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സി.എസ്.പ്രമോദ്, ജെയിംസ് ചാക്കോ, പ്രസാദ് കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |