തൃശൂർ: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ നടപ്പാക്കിയ നാല് വർഷ ബിരുദ പരിപാടിയായ എഫ്.വൈ.യു.ജി.പിയിലെ ഇന്റേൺഷിപ്പ് സംവിധാനത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.സി.ടി.എ) സെനറ്റ് അംഗങ്ങൾ. വിദ്യാർത്ഥികളിലും അക്കാഡമിക് വൃത്തങ്ങളിലും ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ആവശ്യം. ഡോ.വി.എം.ചാക്കോ, ഡോ.സുൽഫി പി., ഡോ. മനോജ് മാത്യൂസ്, ഡോ. ജയകുമാർ ആർ., ഡോ. ഇ.ശ്രീലത , ഡോ. ജി. സുനിൽകുമാർ,ടി.ജെ.മാർട്ടിൻ , പി.മധു എന്നിവർ വൈസ് ചാൻസലർക്ക് കത്ത് നൽകി. അനുയോജ്യമായ ഇന്റേൺഷിപ്പ് കണ്ടെത്താൻ സർവകലാശാലയുടെ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |