
കൊടുങ്ങല്ലൂർ: അഴിമതിയും ഫാസിസവും വികസന തട്ടിപ്പും പ്രതിരോധിക്കുന്നതിനായി അംബേദ്കർ രാഷ്ട്രീയം ഉയർത്തി പിടിക്കുന്ന നവ രാഷ്ട്രീയ പ്രസ്ഥാനം അനിവാര്യമാണെന്ന് ഡി.എസ്.എം.വൈസ് ചെയർമാൻ മണികണ്ഠൻ കാട്ടാമ്പിള്ളി പറഞ്ഞു. ഫെസ്റ്റിവൽ ഓഫ് ഫ്രറ്റേണിറ്റി സാഹോദര്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. പി.ജി.ശശിധരൻ പതാക ഉയർത്തി. സാഹോദര്യ സമ്മേളനത്തിൽ സെക്രട്ടറി കെ.കെ. ദിലീപ് കുമാർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വി.ഐ.ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. പി.ജി. സുഗുണപ്രസാദ്, എൻ.ബി. അജിതൻ, വി.എം. ഗഫൂർ, മീര ഭരതൻ, എ .എൻ. രാജൻ, ഷൈസൻ മുണ്ടാപ്പുള്ളി, എ.കെ.സലോചന,പി.എച്ച്. സെൽവി, എം.കെ.ഗോപി, വി.കെ.അജയൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |