തൃശൂർ: കേരള വനിതാ ഫുട്ബാൾ ലീഗിൽ കുതിപ്പുമായി ഗോകുലം കേരള എഫ്.സിക്ക് വീണ്ടും കിരീടനേട്ടം. ആവേശകരമായ ഫൈനലിൽ ലോർഡ്‌സ് എഫ്.എ കൊച്ചിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ സീസണിലെ ഫൈനലിലേറ്റ പരാജയത്തിന് പകരം ചോദിക്കാനിറങ്ങിയ കൊച്ചിക്ക്, ഗോകുലത്തിന്റെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഈ സീസണിൽ ഫൈനൽ ഉൾപ്പെടെ കളിച്ച പത്തു മത്സരങ്ങളും വിജയിച്ചാണ് ഗോകുലം കേരള കപ്പ് ഉയർത്തിയത്.
ആദ്യ പകുതി
17ാം മിനിറ്റിൽ ലൗറെംബാം മേനക ദേവിയിലൂടെ ഗോകുലം അക്കൗണ്ട് തുറന്നു.
22ാം മിനിറ്റിൽ ഷിൽജി ഷാജി തൊടുത്ത ഷോട്ട് ഗോൾകീപ്പറെ കീഴടക്കി വല കുലുക്കി (2-0).
37ാം മിനിറ്റിൽ ആര്യയിലൂടെ ഗോകുലം മൂന്നാം ഗോളും നേടി. മൂന്ന് ഗോളിന്റെ ലീഡോടെയാണ് ഗോകുലം ആദ്യ പകുതിക്ക് പിരിഞ്ഞത്(3-0)
രണ്ടാം പകുതി
59ാം മിനിറ്റിൽ ഷിൽജി ഷാജിയുടെ പാസിൽ നിന്ന് ആര്യ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും സ്വന്തമാക്കി (4-0).
85ാം മിനിറ്റിൽ അലീനയുടെ വക അഞ്ചാം ഗോൾ(5-0).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |