
കൊച്ചി: ലോക കപ്പ് ഫുട്ബാൾ മത്സരങ്ങളിൽ ഇഷ്‌ട ടീം നേടുന്ന വിജയ ഗോളുകളുടെ എണ്ണത്തിന് ആനുപാതികമായി വിലയിൽ ഇളവ് നൽകുന്ന പദ്ധതി സപ്ളൈകോ ആരംഭിക്കുന്നു. അർജന്റീന വിജയിക്കുന്നതെങ്കിൽ ടീം അടിക്കുന്ന ഗോളിന്റെ അത്രയും ശതമാനം വിലക്കിഴിവ് പായസം മിക്‌സിൽ ലഭിക്കും. ബ്രസീലാണെങ്കിൽ മഞ്ഞൾപ്പൊടിയും ! ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും ഫുട്‌ബോൾ ആരാധകർക്കുമായി പ്രത്യേക ഓഫറാണ് സപ്ലൈകോ ആവിഷ്‌കരിക്കുന്നത്.
'സപ്ലൈകോ സോക്കർ ഇലവൻ' എന്ന പദ്ധതിയുടെ 'കിക്കോഫ്' ജൂൺ 15ന് നടക്കും. ബ്രസീൽ ( ശബരി മഞ്ഞൾപ്പൊടി), ജർമ്മനി (ശബരി അപ്പംപൊടി),നെതർലാൻഡ് (ശബരി സാമ്പാർപ്പൊടി),സ്‌പെയിൻ (ശബരി പുട്ടുപൊടി)അർജന്റീന ( ശബരി പായസം മിക്‌സ്), ബെൽജിയം (ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ) പോർച്ചുഗൽ (ശബരി മുളകുപൊടി),ക്രൊയേഷ്യ (ശബരി വെളിച്ചെണ്ണ), ഇംഗ്ലണ്ട് (ശബരി ഉപ്പ്) മൊറോക്കോ (ശബരി ഹോട്ടൽ ബ്ലെൻഡ് ടീ), ഫ്രാൻസ് (ശബരി ഗോൾഡ് ) എന്നിങ്ങനെയാണ് ഓഫറുകൾ. ടീം ലോകകപ്പിൽ നിന്ന് പുറത്തായാൽ ഓഫറെല്ലാം ഠിം ! ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഓഫറിൽ പരിഗണിക്കില്ല. 11
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |