SignIn
Kerala Kaumudi Online
Thursday, 11 June 2026 4.35 AM IST

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം: 13 മരണം

sa

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഖോസ്റ്റ്, കുനാർ, പാക്തിക പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. പാകിസ്ഥാൻ വീണ്ടും വ്യോമാതിർത്തി ലംഘിച്ചുവെന്നും മനുഷ്യത്വ രഹിതമായ കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നുവെന്നും താലിബാൻ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല.

ഫെബ്രുവരി അവസാനം അഫ്ഗാനിസ്ഥാൻ പാക് വ്യോമാക്രമണങ്ങൾക്ക് തിരിച്ചടി നൽകിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷം ഉടലെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360