SignIn
Kerala Kaumudi Online
Monday, 15 June 2026 9.38 AM IST

ക്രൈം നന്ദകുമാറിനെതിരെ ആരോപണം ഉന്നയിച്ച് കൊച്ചിയിൽ നടുറോഡിൽ യുവതിയുടെ ആത്മഹത്യാശ്രമം

rajani

കൊച്ചി: ക്രൈം മാഗസിൻ ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനെതിരെ (ക്രൈം നന്ദകുമാർ) ആരോപണങ്ങൾ ഉന്നയിച്ച് നടുറോഡിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊച്ചി കലൂർ ദേശാഭിമാനി ജംഗ്‌ഷനിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. തൃശൂർ സ്വദേശിനിയായ രജനിയെന്ന യുവതിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഇവർ ക്രൈം നന്ദകുമാറിന്റെ ഓഫീസിലെ മുൻ ജീവനക്കാരിയാണ്.

ക്രൈം നന്ദകുമാർ തന്റെ ജീവിതം തകർക്കുന്നു, നിരന്തരം ഉപദ്രവിക്കുന്നു എന്നായിരുന്നു ആത്മഹത്യാ ശ്രമത്തിനിടെ യുവതി പറഞ്ഞത്. തന്നെക്കുറിച്ചുള്ള വാർത്ത നന്ദകുമാർ ചാനലിൽ നൽകിയെന്നും മകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.

പെട്രോൾ ദേഹത്ത് ഒഴിച്ചതിനുശേഷം ഒരു കവറിൽ സൂക്ഷിച്ചിരുന്ന പൊടിയും ഇവർ കഴിച്ചു. പിന്നാലെ സ്ഥലത്തുണ്ടായിരുന്നവരും ഓട്ടോക്കാരും ചേർന്ന് യുവതിയെ തടയുകയായിരുന്നു. ഇതിനിടെ പൊലീസെത്തി യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJANI, CRIME NANDAKUMAR, KOCHI, SUICIDE ATTEMPT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA