SignIn
Kerala Kaumudi Online
Monday, 25 May 2026 10.41 AM IST

കോടീശ്വരനാകണോ? ഈ ചെടി വീട്ടിൽ വാങ്ങി വച്ചാൽ മാത്രം മതി

jade-plant

വീടിനുള്ളിലും പുറത്തും ഭംഗികൂട്ടാൻ ചെടികളും മരങ്ങളും വളർത്തുന്നവരാണ് പലരും. എന്നാൽ വീട്ടിൽ വളർത്തുന്ന ചെടികളും വാസ്തുവുമായി ബന്ധമുണ്ടെന്ന് പല‌ർക്കും അറിയില്ല. വീട് വയ്ക്കുമ്പോൾ എങ്ങനെയാണോ വാസ്തുനോക്കുന്നത്. അതുപോലെ ചെടികൾ വളർത്തുമ്പോഴും വാസ്തു നോക്കേണ്ടത് അത്യാവശ്യമാണ്. ചില ചെടികൾ വയ്ക്കുന്നത് വീടിന് ഗുണവും മറ്റ് ചിലത് ദോഷവുമാണ്.

അത്തരത്തിൽ 'ജേഡ് പ്ലാന്റ്' എന്ന ഒരു ചെടിയെക്കുറിച്ച് വാസ്തുശാസ്ത്രത്തിൽ ചില പരാമർശങ്ങളുണ്ട്. 'മണി ട്രീ',​ 'ഫ്രണ്ട്ഷിപ്പ് ട്രീ',​ 'ലക്കി പ്ലാന്റ്' തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. സമ്പത്ത് ആകർഷിക്കാനുള്ള കഴിവ് ഈ ചെടിക്കുണ്ടെന്നാണ് വിശ്വാസം. വാസ്തുശാസ്ത്രം അനുസരിച്ച് ജേഡ് പ്ലാന്റ് കിഴക്കോ തെക്കുകിഴക്കോ വയ്ക്കുന്നതാണ് നല്ലത്. തെക്കുകിഴക്ക് ദിശയെ ഭരിക്കുന്നത് ശുക്രനാണ്, ഈ ഗ്രഹം സമ്പത്തിനെയും സമൃദ്ധിയെയും പ്രതിനിധീകരിക്കുന്നു. ഈ ദിശയിൽ ചെടി വച്ചാൽ വീട്ടിന് ഐശ്വര്യം ലഭിക്കുമെന്ന് വാസ്തുവിൽ പറയുന്നു.

ലക്ഷ്മീദേവി എപ്പോഴും നിങ്ങളുടെ വീട്ടിൽ വസിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രധാന കവാടത്തിന് സമീപം ഒരു ജേഡ് ചെടി സ്ഥാപിക്കുക. ഗേറ്റിന്റെ വലതുവശത്ത് സ്ഥാപിക്കുന്നതും വളരെ നല്ലതാണ്. ഇത് വീട്ടിൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുകയും കുടുംബാംഗങ്ങൾ തമ്മിലുള്ള സ്‌നേഹം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ കിടപ്പുമുറിയിലോ കുളിമുറിയിലോ ഈ ചെടി വയ്ക്കാൻ പാടില്ലെന്ന് വാസ്തുവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VASTU, TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL