SignIn
Kerala Kaumudi Online
Saturday, 23 May 2026 6.18 PM IST

ചേരയെന്ന് കരുതി കല്ലെറിഞ്ഞു, ഗൃഹനാഥന് മുന്നിൽ പത്തിവിടർത്തി ഉഗ്രവിഷമുള്ള പാമ്പ്; കാഴ്‌ചകണ്ട് നാട്ടുകാർ ഓടിക്കൂടി

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിന് സമീപം കീഴാറൂർ എന്ന സ്ഥലത്തേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീട്ടിൽ കണ്ട പാമ്പിനെ ചേരയാണെന്ന് വിചാരിച്ച് വീട്ടുടമ കല്ലെടുത്ത് എറിഞ്ഞു. എന്നാൽ പാമ്പ് പത്തി വിടർത്തി ചീറ്റിയതോടെ അവിടെയുണ്ടായിരുന്നവർ ഭയന്നു. ഉടൻ തന്നെ വാവാ സുരേഷിനെ ഇവർ വിവരമറിയിച്ചു. ഇതിനിടെ മൂർഖൻ പാമ്പ് വിറക് സൂക്ഷിച്ചിരുന്ന സ്ഥലത്ത് കയറി ഒളിച്ചു. നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

വിവരമറിഞ്ഞെത്തിയ വാവാ സുരേഷ് വിറകുകൾ മാറ്റുന്നതിനിടയിൽ "ദാ മൂർഖൻ പാമ്പ്" എന്ന് നാട്ടുകാർ അലറിവിളിച്ചു. ആള് ചില്ലറക്കാരനല്ല, മുട്ടയിട്ട മൂർഖനായതിനാൽ നല്ല ദേഷ്യത്തിലായിരുന്നു. പാമ്പിന്റെ കടിയിൽ നിന്ന് തലനാരിഴയ്ക്കാണ് വാവാ സുരേഷ് രക്ഷപ്പെട്ടത്. കണ്ടുനിന്ന നാട്ടുകാർ ഭയന്നു വിറച്ചു. അതിനിടയിൽ പാമ്പ് വീണ്ടും ആഞ്ഞുകൊത്തി. മുട്ടയിട്ട മൂർഖൻ പാമ്പിനെ പിടികൂടിയ ഉദ്വേഗജനകമായ നിമിഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക.

snake-

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE MASTER, VAVA SURESH, KAUMUDY TV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA